തിരുവനന്തപുരം: ADGP എം ആർ അജിത്ത് കുമാറിനെതിരായ ആരോപണങ്ങളിൽ DGP ഇന്ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. പി വി അൻവർ എംഎൽഎയുടെ പരാതി, ADGP-RSS കൂടിക്കാഴ്ച്ച എന്നീ വിഷയങ്ങളിലാവും DGP റിപ്പോർട്ട് സമർപ്പിക്കുക.
മാമി തിരോധാന കേസ് ഉൾപ്പെടെ എഡിജിപി അട്ടിമറിക്കാൻ ശ്രമിച്ചതായി അൻവർ ഉന്നയിച്ച നാലു കേസുകൾ, പൂരം അട്ടിമറി, എസ്പി ഓഫീസിലെ മരംമുറി, കടത്തിയ സ്വർണം പിടികൂടി പങ്കിട്ടെടുക്കൽ, മന്ത്രിമാരുടെ ഉൾപ്പെടെ ഫോൺ ചോർത്തൽ, അനധികൃത സ്വത്തു സമ്പാദനം തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ഇതിൽ മാമി തിരോധാനക്കേസ് ക്രൈം ബ്രാഞ്ചിനും അനധികൃത സ്വത്തുസമ്പാദനം വിജിലൻസിനും നൽകിയതിനാൽ അവയിൽ റിപ്പോർട്ട് ഉണ്ടായേക്കില്ല. ബാക്കി പരാതികളിൽ റിപ്പോർട്ട് നൽകും.
അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പരിശോധിച്ച ശേഷം അജിത് കുമാറിനെ നീക്കുന്നതിൽ മുഖ്യമന്ത്രി തീരുമാനമെടുക്കും.