EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Reading: ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
Follow US
Editoreal > News > ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍
News

ശശി തരൂര്‍ പ്രസ്താവന തിരുത്തണം, അപ്പോള്‍ പ്രശ്‌നങ്ങള്‍ തീരും; പലസ്തീന്‍ വിഷയത്തില്‍ കെ മുരളീധരന്‍

Web News
Last updated: 2023/11/12 at 2:12 PM
Web News Published November 12, 2023
Share

പലസ്തീന്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയില്‍ ആക്കിയത് ശശി തരൂരിന്റെ പ്രസ്താവനയാണെന്ന് കെ മുരളീധരന്‍ എം.പി. തരൂര്‍ പ്രസ്താവന തിരുത്തണമെന്നും ചെന്നിത്തല പറഞ്ഞതാണ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാടെന്നും മുരളീധരന്‍ പറഞ്ഞു.

- Advertisement -

ഒക്ടോബര്‍ ഏഴിന് നടന്നത് ഒരു ഭീകര ആക്രമണമല്ല. എന്നുള്ള സ്റ്റാന്‍ഡ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അത് ദുരിതമനുഭവിക്കുന്നവരുടെ വികാര പ്രകടനം ആയിട്ട് മാത്രം കണ്ടാല്‍ മതി. അതിന് ശേഷം നടക്കുന്നത് എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമം ആണെന്നും മുരളീധരന്‍ പറഞ്ഞു. അതേസമയം ഷൈലജ ടീച്ചറെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? എന്നും മുരളീധരന്‍ ചോദിച്ചു.

- Advertisement -

കെ മുരളീധരന്റെ വാക്കുകള്‍

തരൂരിന്റെ ആ ഒരു വാചകം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ല. അങ്ങനെയുള്ള ചില നിര്‍ദേശങ്ങള്‍ വര്‍ക്കിംഗ് കമ്മിറ്റി തള്ളിയതാണ്. വര്‍ക്കിംഗ് കമ്മിറ്റിയുടെ ശക്തമായ നിലപാട് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല വ്യക്തമാക്കിയിട്ടുണ്ട്.

ശശി തരൂര്‍ നടത്തിയ പ്രസ്താവന അദ്ദേഹം തന്നെ തിരുത്തേണ്ടതാണ്. അതാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അദ്ദേഹം അത് തിരുത്തുമെന്നാണ് പ്രതീക്ഷ. അതേസമയം ഷൈലജ ടീച്ചറെ തിരുത്താന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? അത് തിരുത്താതെ ഇത് മാത്രം പൊക്കിപ്പിടിക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണ്. ഒക്ടോബര്‍ ഏഴിന് നടന്നത് ഒരു ഭീകര ആക്രമണമല്ല. എന്നുള്ള സ്റ്റാന്‍ഡ് ആണ് കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളത്. അത് ദുരിതമനുഭവിക്കുന്നവരുടെ വികാര പ്രകടനം ആയിട്ട് മാത്രം കണ്ടാല്‍ മതി. അതിന് ശേഷം നടക്കുന്നത് എല്ലാം ഒരു ജനതയെ ഇല്ലാതാക്കാനുള്ള ശ്രമം ആണ്. അതിനെതിരെ ഒറ്റക്കെട്ടായി എല്ലാവരും നില്‍ക്കേണ്ടതിന് പകരം വിഭജനത്തിന്റെ കട തുറക്കാനാണ് മാക്‌സിസ്റ്റ് പാര്‍ട്ടിക്കാര്‍ ശ്രമിക്കുന്നത്. തരൂര്‍ അത് തിരുത്തിക്കഴിഞ്ഞാല്‍ കോണ്‍ഗ്രസുകാര്‍ക്ക് പിന്നെ അതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. അദ്ദേഹം അത് തിരുത്തുമെന്നാണ് ഞാന്‍ കരുതുന്നത്.

കോണ്‍ഗ്രസിന്റെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ ആരൊക്കെ പങ്കെടുക്കണം എന്ന് സംഘാടകരാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്കെല്ലാവരും ഒരുപോലെയാണ്. പരിപാടിയിലേക്ക് പരിപാടിയിലേക്ക് തരൂരിനെ ക്ഷണിച്ചോ ഇല്ലയോ എന്നതിനെക്കുറിച്ച് അന്വേഷിച്ചിട്ടില്ല. പരിപാടിയില്‍ ഞാന്‍ എന്തായാലും പങ്കെടുക്കും, മുരളീധരന്‍ പറഞ്ഞു.

- Advertisement -

TAGGED: hamas, Hamas-Israel War, k muraleedharan, Shashi Tharoor
Web News November 12, 2023 November 12, 2023
Share This Article
Facebook Twitter Whatsapp Whatsapp Copy Link Print
Share
Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • ‘നീ കണ്ടതെല്ലാം പൊയ്യ്, ഇനി കാണപ്പോവത് നിജം’; മലൈക്കോട്ടൈ വാലിഭന്‍ ടീസര്‍ 
  • എൻ.എസ്.എസ് യുഎഇ സെൻട്രൽ കമ്മറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു
  • ‘വൂള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റിലെ ഡികാപ്രിയോയ്ക്കും മുകളില്‍’; അനിമലിലെ രണ്‍ബീറിനെ പ്രശംസിച്ച് രാം ഗോപാല്‍ വര്‍മ്മ
  • ‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി
  • മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലീഗിനെ പരാജയപ്പെടുത്തി ലീഗ് വിമത; വിജയം എല്‍ഡിഎഫ് പിന്തുണയില്‍

You Might Also Like

EntertainmentNews

‘അവരുടെ പ്രശ്‌നം എന്റെ ധാര്‍മിക മൂല്യങ്ങള്‍, ഞാന്‍ അപമാനിക്കപ്പെട്ടു’, ഫറൂക്ക് കോളേജിനെതിരെ ജിയോ ബേബി

December 6, 2023
News

മലപ്പുറം കോട്ടയ്ക്കല്‍ മുനിസിപ്പാലിറ്റിയില്‍ ലീഗിനെ പരാജയപ്പെടുത്തി ലീഗ് വിമത; വിജയം എല്‍ഡിഎഫ് പിന്തുണയില്‍

December 6, 2023
News

സ്ത്രീധനമായി ചോദിച്ചത് 150 പവനും 15 ഏക്കറും ഒരു ബിഎംഡബ്ല്യു കാറും; ഷഹനയുടെ ആത്മഹത്യ വിഷമം താങ്ങാനാകാതെ

December 6, 2023
News

ഹിന്ദു-മുസ്ലീം വിവാഹം നടന്നാല്‍ മതേതരത്വം ആയെന്നാണ് ധാരണ; സിപിഎം മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നു: നാസര്‍ ഫൈസി

December 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Lost your password?