അൽ ഐൻ: അൽ ഐൻ ജബൽ ഹഫീത് മലനിരകളിൽ അന്താരാഷ്ട്ര യോഗാദിനം ആചരിച്ച് ഇന്ത്യൻ സോഷ്യൽ സെന്റർ അൽ ഐൻ അംഗങ്ങൾ. അന്താരാഷ്ട്ര യോഗാദിനമായ ജൂൺ 23 ഞായറാഴ്ച പുലർച്ചെ അഞ്ച് മണിയ്ക്ക് ആരംഭിച്ച ചടങ്ങിൽ നാന്നൂറോളം പേർ പങ്കെടുത്തു.
അബു ദാബിയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയ ഫസ്റ്റ് സെക്രട്ടറി ഉദ്യോഗസ്ഥനായ പ്രേം ചന്ദ് യോഗാദിനാചരണം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സോഷ്യൽ സെന്റർ പ്രസിഡന്റ് റസ്സൽ മുഹമ്മദ് സാലി, ജനറൽ സെക്രട്ടറിംസന്തോഷ് കുമാർ ഇടച്ചേരി, ട്രെഷറർ അഹമ്മദ് മുനവ്വർ മാണിശ്ശേരി, ലുലു ഇന്റർനാഷണൽ റീജിയണൽ ഡയറക്ടർ ഷാജി ജമാലുദ്ധീൻ, ലുലു റീജിയണൽ മാനേജർ ഉണ്ണികൃഷ്ണൻ, ബയിംഗ് മാനേജർ നൗഷാദ്, ഇന്ത്യൻ സോഷ്യൽ സെന്റർ വനിതാ വിഭാഗം ചെയർ ലേഡി ശ്രീമതി ബബിത ശ്രീകുമാ, സെക്രട്ടറി സ്മിത രാജേഷ് അൽ ഐനിൽ നിന്നുള്ള ലോക കേരള സഭ അംഗങ്ങളായ ഇ കെ സലാം , ടി വി എൻ കുട്ടി തുടങ്ങിയവർ സംബന്ധിച്ചു.
യോഗ ക്ലാസ്സുകൾക്ക് റാണി ലിജേഷ്, ബ്രിന്ദ തമിഴരശി,ഡോ. ശാഹുൽ ഹമീദ്,കൃഷ്ണ ഉജ്ജൽ തുടങ്ങിയവർ നേതൃത്വം നൽകി. അബുദാബി എമിറേറ്റിലെ ഏറ്റവും ഉയർന്ന മലനിരയായ ഹഫീത് പർവതം കടൽ നിരപ്പിൽ നിന്നും 1250 മീറ്റർ ഉയരത്തിലാണ്. ഇത്രയും ഉയർന്ന ഭൂനിരപ്പിൽ ഇത്രയും വലിയ ജനപങ്കാളിത്തതോടെ യോഗ ചെയ്യുന്നത് ഇതാദ്യത്തെ അനുഭവമാണെന്ന് പ്രേംചന്ദ് പറഞ്ഞു.