വിസയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്ന യുഎഇയിലെ ആളുകൾക്ക് അവ പരിഹരിക്കാനായി GDRFA ഒരുക്കിയ വിസ ബോധവത്കരണ പരിപാടി നിർത്തിവെച്ചു. പുതിയ സമയവും, സ്ഥലവും പിന്നീട് അറിയിക്കുമെന്ന് അധിക്യതർ വ്യക്തമാക്കി. ദേര സിറ്റി സെന്ററിൽ 3 ദിവസത്തെ പരിപാടിയായിരുന്നു നിശ്ചയിച്ചിരുന്നത്.
രാവിലെ 10 മുതൽ രാത്രി 10 വരെയായിരുന്നു ക്യാമ്പ് നിശ്ചയിച്ചിരുന്നത്. ആദ്യ ദിവസം തന്നെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ തുടങ്ങിയ ക്യാമ്പ് ഉച്ചയോടുകൂടി നിർത്തിവെയ്ക്കുകയായിരുന്നു.
പെർമിറ്റ് കഴിഞ്ഞ് താമസിച്ചവർ ഉൾപ്പെടെ വിസയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവർക്ക് അത് പരിഹരിക്കാനുളള അവസരമാണ് GDRFA ഒരുക്കിയത്. പ്രവേശന, താമസ നിയമങ്ങൾ പാലിക്കുന്ന ഒരു സംസ്കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെഭാഗമായിരുന്നു ക്യാമ്പയിൻ. വിസയുമായി ബന്ധപ്പെട്ട നിയമതടസ്സം നേരിടുന്നവർ, കാലാവധി കഴിഞ്ഞും രാജ്യത്ത് തുടരുന്നവർ,തുടങ്ങി നിരവധി ആളുകൾക്ക് പ്രശ്ന പരിഹാരമൊരുക്കുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.