വേഗവരയുടെയും ഓർമ്മശക്തിയുടെയും ലോകവിസ്മയം.ലോകത്തിലെ ഏറ്റവും വേഗതയേറിയ പെർഫോമിംഗ് ചിത്രകാരൻ. PSC മത്സരപരീക്ഷകളിൽ നിരവധി തവണ ചോദ്യോത്തരമായ പത്തനംതിട്ട ജില്ലക്കാരൻ. ചിത്രകലയുടെ അരങ്ങിലെ ആവിഷ്കാരമായ ‘വരയരങ്ങ് ‘ തനതുകലാരൂപത്തിന്റെ ഉപജ്ഞാതാവ്. ഇൻസ്റ്റഗ്രാമിൽ ഒരു മലയാളിയുടെ വീഡിയോ റീൽ ആദ്യമായി 200 ലക്ഷത്തിലധികം (20 Million) വ്യൂസ് നേടുന്നത് ജിതേഷ്ജിയുടെ ‘വേഗവര’ പെർഫോമൻസ് വീഡിയോ ആണ്.
ഒരു ലക്ഷത്തിൽപ്പരം ചരിത്രസംഭവങ്ങൾ ഓർമ്മയിൽ നിന്ന് പറയുന്ന മലയാളി.
366 ദിവസങ്ങളുടെയും 300 ലേറെ വർഷങ്ങളുടെയും പ്രസക്തിയും പ്രത്യേകതകളും ഓർമ്മയിൽ നിന്ന് പറയുകയും 3000 ത്തിലേറെ പ്രശസ്ത വ്യക്തികളുടെ ചിത്രങ്ങൾ ഓർമ്മയിൽ നിന്ന് വരയ്ക്കുകയും ചെയ്യുന്ന സവ്യസാചിയായ Super Memoriser & Brain Power Trainer.
20 ലേറെ ലോകരാജ്യങ്ങളിൽ സഞ്ചരിച്ചിട്ടുള്ള സചിത്ര – പ്രചോദന പ്രഭാഷകൻ.
കേരളനിയമസഭയിലും ഗോവ രാജ്ഭവനിലുമുൾപ്പെടെയുള്ള ഉന്നതവേദികളിൽ സചിത്രപ്രഭാഷണവും സ്റ്റേജ് ഷോയും അവതരിപ്പിച്ചിട്ടുണ്ട്.
ടെഡ് ടോക്സ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര ഇംഗ്ലീഷ് പ്രഭാഷണപ്ലാറ്റ്ഫോമുകളിൽ മലയാളിത്തിളക്കമായ സചിത്ര പ്രചോദനപ്രഭാഷകൻ. യു എസിലെ ലോസ് ആഞ്ചലസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആഗോള സെലിബ്രിറ്റി റാങ്കിംഗ് കമ്പനിയായ Ranker. com ലോകശ്രദ്ധ നേടിയ Top 10 Indian Cartoonist കളുടെ പട്ടികയിൽ ഉൾപ്പെടുത്തി ആദരിച്ചിട്ടുണ്ട്.
2014 മുതലുള്ള എല്ലാ പൊതുതെരഞ്ഞെടുപ്പ് ഇലക്ഷൻ റിസൾട്ട് വാർത്തയ്ക്കൊപ്പം ഏഷ്യാനെറ്റിൽ തത്സമയ ഇലക്ഷൻ കാർട്ടൂൺ വരച്ച് അവതരിപ്പിക്കുന്നത് ജിതേഷ്ജിയാണ്. 1999 ൽ പ്രസിദ്ധീകരിച്ച ’നക്ഷത്രങ്ങളെ പ്രണയിച്ച ഒരാൾ ‘ കവിതാസമാഹാരമാണ് ആദ്യകൃതി. ഏഴ് ഏക്കറോളം സ്ഥലത്ത് സ്വന്തമായി കാട് വച്ചുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നു. മണ്ണുമര്യാദ, ജലസാക്ഷരത, സമസൃഷ്ടിഭാവന, സഹവർത്തിത്വം, പ്രകൃത്യോപാസന തുടങ്ങിയ നന്മശീലങ്ങൾ പ്രചരിപ്പിക്കുന്ന ‘ഹരിതാശ്രമം ‘ പാരിസ്ഥിതിക ദാർശനിക ഗുരുകുലത്തിന്റെയും EcOsOpHy & Biodiversity Research Center ന്റെയും സ്ഥാപകൻ.
ഡോ. ടി. എസ്സ്. ജോയി രചിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ചരിത്രം പ്രതിപാദിക്കുന്ന ‘അനശ്വരാവേശത്തിന്റെ ആരംഭഗാഥ’ എന്ന ഗ്രന്ഥം മുൻ കെ. പി സി സി പ്രസിഡന്റ് കെ. മുരളീധരൻ അതിവേഗചിത്രകാരനും ചരിത്രവിചിന്തകനുമായ
ഡോ. ജിതേഷ്ജിക്ക് ആദ്യകോപ്പി നൽകി പ്രകാശനം ചെയ്യും
ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയർ വേദിയിൽ ഇന്ന് വൈകിട്ട് 5:30 ന് ഡോ. ജിതേഷ്ജി എത്തും
Leave a Comment