ദുബായ്: ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
ഇന്നലെ ദുബായിൽ എത്തി ഷെയ്ഖ് ഹംദാനെ കണ്ട വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ആണ് വരുന്ന ഏപ്രിൽ മാസത്തിൽ ഇന്ത്യയിലേക്ക് ഹംദാനെ സ്വാഗതം ചെയ്യുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദേശം അദ്ദേഹത്തെ നേരിട്ട് അറിയിച്ചത്. ഇന്ത്യൻ പ്രധാനമന്ത്രിയുടെ ക്ഷണം കിട്ടിയ കാര്യം ഷെയ്ഖ് ഹംദാൻ തന്നെയാണ് സമൂഹമാധ്യമമായ എക്സിലൂടെ പരസ്യപ്പെടുത്തിയത്.
ജയ്ശങ്കറിനെയും ഒപ്പമുണ്ടായിരുന്ന പ്രതിനിധി സംഘത്തെയും സ്വാഗതം ചെയ്ത ഷെയ്ഖ് ഹംദാൻ, യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം ചരിത്രത്തിൽ വേരൂന്നിയതും സാമ്പത്തിക, സാംസ്കാരിക, സാമൂഹിക, വികസന മേഖലകളിലായി ശക്തിപ്പെടുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നേതൃത്വത്തിൽ യുഎഇ-ഇന്ത്യ ബന്ധം നാൾക്കുനാൾ ബലപ്പെടുകയാണെന്നും ഷെയ്ഖ് ഹംദാൻ ചൂണ്ടിക്കാണിച്ചു.
അതേസമയം യുഎഇ പ്രസിഡൻ്റ്ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം എന്നിവരുമായി ജയ്ശങ്കർ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയും യുഎഇയും തമ്മിലുള്ള സഹകരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള ചർച്ചകളുണ്ടായി.
Advancing 🇮🇳 🇦🇪 friendship.
Celebrating India’s connect with West Asia/Middle East.
Here is a glimpse of my visit to the UAE. pic.twitter.com/hy2vx5qf1U
— Dr. S. Jaishankar (@DrSJaishankar) January 30, 2025