മാനദണ്ഡങ്ങൾ ലംഘിച്ച് നിലവാരമില്ലാത്ത പ്രഷർ കുക്കറുകൾ വിൽക്കാൻ അനുവദിച്ച ഫ്ലിപ്കാർട്ടിന് ഒരു ലക്ഷം രൂപ പിഴ. കേന്ദ്ര ഉപഭോകൃത സംരക്ഷണ അതോറിറ്റിയാണ് പിഴ ചുമത്തിയത്.
ഫ്ലിപ്കാർട്ട് ആപ്പിലൂടെ 598 പ്രഷർ കുക്കറുകൾ ആണ് ഇത്തരത്തിൽ വിറ്റത്. വാങ്ങിയ ഉഭഭോക്താക്കളോട് വിവരമറിയിച്ച് ഉടൻ തന്നെ പ്രഷർ കുക്കറുകൾ തിരികെ വാങ്ങാനും അവർക്ക് തുക തിരികെ നൽകാനും ഉത്തരവിട്ടു. ഫ്ലിപ്കാർടിനോട് റിപ്പോർട്ട് സമർപ്പിക്കുകയും വേണമെന്ന് ചീഫ് കമ്മീഷണർ നിധി ഖാരെ നിർദേശിച്ചു.
ഇ – കോമേഴ്സ് പ്ലാറ്റ്ഫോമിലൂടെ ഇത്തരം പ്രഷർ കുക്കറുകൾ വിറ്റതിനും ഉപഭോക്താക്കളുടെ വിശ്വാസത്തെയും അവകാശത്തെയും ലംഘനം നടത്തിയതിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും നിർദേശിച്ചു. ഗാർഹിക പ്രഷർ കുക്കർ ഉത്തരവ് 2021 ഫെബ്രുവരി ഒന്നിനാണ് നിലവിൽ വന്നത്. ഇതിൻ പ്രകാരം എല്ലാ പ്രഷർ കുക്കറുകളും മാനദണ്ഡങ്ങൾ പാലിക്കേണ്ടത് നിർബന്ധമാണ്.