കോഴിക്കോട് ജില്ലയില്‍ ശനിയാഴ്ചയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് (അങ്കണവാടി, മദ്രസകള്‍) അവധി പ്രഖ്യാപിച്ചത്. ജില്ലയില്‍ നിപ ജാഗ്രത തുടരുന്നതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്.
മുന്‍കരുതലിന്റെ ഭാഗമായി ജില്ലയില്‍ അടുത്ത പത്ത് ദിവസത്തക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താത്കാലികമായി നിര്‍ത്തിവെയ്ക്കാനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടിരുന്നു.
അതേസമയം നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി കേന്ദ്ര സംഘം കോഴിക്കോട് എത്തിയിട്ടുണ്ട്. വിവിധ മേഖലയിലെ വിദഗ്ധരാണ് സംഘത്തില്‍ ഉള്ളത്.
സംഘം സ്ഥിതിഗതികള്‍ വിലയിരുത്തും. എല്ലാ ദിവസവും 5 മണിക്ക് സംസ്ഥാന സര്‍ക്കാരിന് വിവരങ്ങള്‍ കൈമാറും. ടീമിന്റെ പ്രവര്‍ത്തനങ്ങളെ തിരുവനന്തപുരത്തെ ആരോഗ്യ, കുടുംബക്ഷേമ വകുപ്പിന്റെ സീനിയര്‍ റീജിയണല്‍ ഡയറക്ടര്‍ ഏകോപിപ്പിക്കും. എപ്പിഡമോളജിക്കല്‍ വിലയിരുത്തലുകള്‍ക്കും നിയന്ത്രണ നടപടികളിലും മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി ചേര്‍ന്നാണ് കേന്ദ്ര സംഘം പ്രവര്‍ത്തിക്കുക.