എനിക്ക് ജീവിക്കണം എന്‍റെ കുഞ്ഞിനെ പേരെടുത്തൊന്ന് വിളിക്കണം, കണ്ണൂർ തലശേരി സ്വദേശിയായ സുനിൽ കുമാർ ഒരു വർഷം മുൻപാണ് അവസാനമായൊന്ന് സംസാരിക്കുന്നത്.സംസാരിക്കുമ്പോൾ ശബ്ദ്ത്തിന് എന്തോ പാകപ്പിഴ തോന്നി നടത്തിയ പരിശോധനയിലാണ് തൊണ്ടയിൽ കാൻസറാണെന്ന സത്യം സുനിൽ കുമാർ തിരിച്ചറിയുന്നത്. ഒന്ന് മിണ്ടാനോ ഭക്ഷണം കഴിക്കാനോ കഴിയാത്ത അവസ്ഥ
മലബാർ കാൻസർ സെന്‍ററിലാണ് ചികിത്സ, ചികിത്സയ്ക്കും മരുന്നിനും വേണ്ടത് കൈയ്യിലൊതുങ്ങാത്ത തുകയും.ഭർത്താവിനെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലാണ് ഭാര്യ ഷാഗി. പതിനാറുകാരനായ മകന്‍റെ വിദ്യാഭ്യാസ ചെലവിനും ഭർത്താവിന്‍റെ ചികിത്സയ്ക്കും വേണ്ടി എന്ത് ചെയ്യണമെന്നറിയാതെ നട്ടം തിരിയുകയാണ് ഷാഗി. സുഹൃത്തുക്കളും അടുത്തബന്ധുക്കളും മാത്രമാണ് ഏക ആശ്രയം.
നിറകണ്ണുകളോടെയാണ് സുനിൽ കുമാർ എഡിറ്റോറിയലിനെ സമീപിക്കുന്നത്. സുനിലിന്‍റെ ചികിത്സയ്ക്കും മകന്‍റെ പഠനത്തിനും വേണ്ടി ആ കുടുംബത്തെ നമുക്ക് ചേർത്ത് പിടിക്കാം
SUNIL KUMAR MK
ACCOUNT NO:-40455101045082
IFSC CODE:-KLGB0040455
KERALA GRAMEEN BANK, PARAL, KANNUR
MOBILE- 8086374859