തൃശൂര്‍ പെരിങ്ങോട്ടുകരയില്‍ വ്യാജമദ്യം നിര്‍മിക്കുന്നതിനിടെ ഡോക്ടര്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍. 1200 ലിറ്റര്‍ മദ്യവുമായാണ് ഇവര്‍ പിടിയിലായത്.
ഇരിങ്ങാലക്കുട സ്വദേശി ഡോക്ടര്‍ അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിന്, തൃശൂര്‍ കല്ലൂര്‍ സ്വദേശി സിറിള്‍, കൊല്ലം സ്വദേശി മെല്വിന്, തൃശൂര്‍ ചിറക്കല്‍ സ്വദേശി പ്രജീഷ് എന്നിവരാണ് പിടിയിലായത്.
എക്സൈസ് സംഘമാണ് വ്യാജമദ്യം പിടികൂടിയത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിര്‍മിക്കുന്ന കേന്ദ്രമാണിത്. അതേസമയം അറസ്റ്റിലായ ഡോ. അനൂപ് ‘വരയന്‍’ എന്ന സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.