എറണാകുളത്ത് ആലുവ, പെരുമ്പാവൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ അതിഥി തൊഴിലാളികളുടെ ലേബര്‍ ക്യാംപുകളില്‍ എക്സൈസ് പരിശോധന. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥര്‍ വിവിധ യൂണിറ്റുകളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്.
ക്യാംപുകളില്‍ മയക്ക് മരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ടോ എന്ന് അറിയാനാണ് പരിശോധന.
അതേസമയം ആലുവയില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ എറണാകുളം പോക്സോ കോടതി ഇന്ന് പരിഗണിക്കും. പ്രതിയായ ബീഹാര്‍ സ്വദേശി അസ്ഫാക്കിനെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
പ്രതിക്കെതിരെ പോക്സോ അടക്കം ഒമ്പത് പ്രധാന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പോക്സോ ചുമത്തിയ സാഹചര്യത്തില്‍ കസ്റ്റഡി അപേക്ഷ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന് പോക്സോ കോടതിയിലേക്ക് മാറ്റിയത്.