ടാക്സി ഡ്രൈവർമാരെയും ബൈക്ക് റൈഡർമാരെയും റിക്രൂട്ട് ചെയ്യുന്നതിനായി ദുബായ് ടാക്സി ഇന്റർവ്യൂ നടത്താൻ ഒരുങ്ങുന്നു. ഡ്രൈവർമാർക്ക് 2,500 ദിർഹം വരെ ശമ്പളവും കമ്മീഷനുമാണ് ഏജൻസി വാഗ്ദാനം ചെയ്യുന്നത്. 23 നും 50 നും ഇടയിൽ പ്രായമുള്ള എല്ലാ രാജ്യക്കാർക്കും ജോലിക്ക് അപേക്ഷിക്കാം. ഉദ്യോഗാർത്ഥികൾ യുഎഇ, ജിസിസി ലൈസൻസുകൾ കൈവശമുള്ളവരായിരിക്കണം.
അതേസമയം ഡ്രൈവിംഗ് ലൈസൻസ് ഇല്ലാത്തവർക്കും ടാക്സി ഡ്രൈവർ ജോലിക്ക് അപേക്ഷിക്കാമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്റർവ്യൂ മാർച്ച് 31 വെള്ളിയാഴ്ച രാവിലെ 7 മുതൽ 11 വരെ ദുബായിലെ അബു ഹെയിൽ സെന്ററിലെ പ്രിവിലേജ് ലേബർ റിക്രൂട്ട്മെന്റ് ഓഫീസ് എം-11-ൽ നടക്കും. 2,000 മുതൽ 2,5000 ദിർഹം പ്രതിമാസ ശമ്പളത്തിന് പുറമേ ഡ്രൈവർമാർക്ക് അവരുടെ തൊഴിൽ കാലയളവിൽ ആരോഗ്യ ഇൻഷുറൻസും താമസസൗകര്യവും ലഭിക്കും.
താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ അവരുടെ താമസ വിസ, യുഎഇ ദേശീയ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, സിവി എന്നിവയുടെ പകർപ്പുകളും വെള്ള പശ്ചാത്തലത്തിലുള്ള മൂന്ന് ഫോട്ടോകളും ഇന്റർവ്യൂവിന് ഹാജരാകുമ്പോൾ കൈവശം വയ്ക്കണം. അതേസമയം ബൈക്ക് റൈഡറുടെ ജോലിക്കായി ഇന്റർവ്യൂവിന് എത്തുന്ന ഉദ്യോഗാർത്ഥികൾക്ക് മോട്ടോർബൈക്ക് ലൈസൻസ് ഉണ്ടായിരിക്കണം. ഓരോ ഡെലിവറിക്കും കമ്പനി 7.5 ദിർഹം നൽകും. കൂടാതെ തെരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
Bike rider