കേസ് അന്വേഷണത്തിന് ആഢംബര കാറുകളിൽ കസറുന്ന ദുബായ് പൊലീസിന്റെ ശേഖരത്തിലേക്ക് ബെന്റ്ലി ജിടി വി8 കൂടി. 3.9 സെക്കന്റിൽ 100 കിലോമീറ്റർ വേഗം മറികടക്കും. 8 സിലിണ്ടറുകളോട് കൂടിയ കാറിന് 542 ഹോഴ്സ്പവറാണുള്ളത്.
ലാൻഡ് ക്രൂയിസർ,മെഴ്സിഡീസ്,ബിഎംഡബ്ല്യൂ എന്നീ കമ്പനികളുടെ വാഹനശേഖരം ദുബായ് പൊലീസിനുണ്ട്. അടുത്തിടെ ചൈനയുടെ റോൾസ് റോയ്സ് എന്നറിയപ്പെടുന്ന ഹോങ്ഖി എച്ച് എസ് 9 ഇലക്ട്രിക് കാർ ദുബായ് പൊലീസ് സ്വന്തമാക്കിയിരുന്നു
ദുബായ് പൊലീസ് ഓഫീസേഴ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡയറക്ടർ മേജർ ജനറൽ അൽ ജല്ലാഫ് വാഹനം സേനയിൽ അവതരിപ്പിച്ചു. ബെന്റ്ലീ മാനേജർ ഡാനി കക്കൂൺ, മൈക്കിൾ കെയ്റി എന്നിവരും ചടങ്ങിൽ പങ്കെടുത്തു