ലോക ജലദിനത്തോടനുബന്ധിച്ച് അൽ മംസാർ കോർണിഷ് ബീച്ചിൽ പ്രത്യേക പരിപാടി സംഘടിപ്പിച്ച് ദുബായ് മുനിസിപ്പാലിറ്റി. ‘നിങ്ങൾ ലോകത്ത് കാണാൻ ആഗ്രഹിക്കുന്ന മാറ്റം’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
പ്രാദേശികവും ആഗോളത്തലത്തിലുമുള്ള പാരിസ്ഥിതിക പ്രശ്നങ്ങളിൽ പൊതുജന അവബോധം വളർത്തുക എന്നതായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
ദുബായിൽ നിന്നുള്ള ഒരു കൂട്ടം സ്കൂൾ വിദ്യാർത്ഥികൾ നിർമ്മിച്ച ഭീമാകാരമായ തിമിംഗലം പരിപാടിയുടെ ശ്രദ്ധാകേന്ദ്രമായി മാറി. 17.8 മീറ്റർ നീളവും 6.5 മീറ്റർ വീതിയും 8 മീറ്റർ ഉയരവുമുള്ള ഭീമാകാരമായ തിമിംഗലത്തെ നിർമ്മിച്ചത് റീസൈക്കിൾ ചെയ്ത പ്ലാസ്റ്റിക് ബാഗുകളും കുപ്പികളും കൊണ്ടാണ്.