കൊച്ചി: ചേന്ദമംഗലം കൂട്ട കൊലപാതകത്തിൽ തെളിവെടുപ്പിനായി പ്രതി റിതുവിനെ വീട്ടിലെത്തിച്ചു.വേണു, വിനിഷ, ഉഷ, ജിതിൻ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരിൽ വേണുവും ഉഷയും വിനീഷയും മരിച്ചു. ഗുരുതരമായി പരിക്കേറ്റ ജിതിൻ ആശുപത്രിയിൽ ചികിത്സയിലാണ്.
എന്നാൽ ജിതിൻ ബോസ് കൊല്ലപ്പെടാത്തതിൽ നിരാശയെന്ന് പ്രതിയായ റിതു.പ്രതിയുടെ തിരിച്ചറിയൽ പരേഡും വൈദ്യ പരിശോധനയും പൂർത്തിയായിട്ടുണ്ട്. നാളെ റിതുവിൻറെ കസ്റ്റഡി അവസാനിക്കും. ജിതിൻ ബോസിൻറെ ആരോഗ്യ നിലയിൽ നേരിയ പുരോഗതിയുണ്ട്.
നേരത്തെയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട പ്രതി പൊലീസ് നിരീക്ഷണത്തിലായിരുന്നു. ഒരു മതിലിനപ്പുറം താമസിക്കുന്നയാൾ കുഞ്ഞുങ്ങളുടെ മുന്നിൽ വെച്ച് അമ്മയെയും അപ്പൂപ്പനെയും അമ്മൂമയെയും തലക്കടിച്ചു കൊലപ്പെടുത്തുകയായിരുന്നു.