ഈസ്റ്റർദിന ആഘോഷത്തിലും പ്രാർത്ഥനകളിലും പങ്കെടുത്ത് പ്രവാസി വിശ്വാസികൾ. യുഎഇയിലെ ക്രിസ്തൻ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനകൾ നടന്നു. നിരവധി വിശ്വാസികൾ പങ്കെടുത്തു.
ദുബായ് സെൻ്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ യേശു ദേവൻ്റെ പുനരുത്ഥാനത്തിൻ്റെ ഓർമ്മ പുതുക്കി നടന്ന ഈസ്റ്റർ പ്രാർത്ഥനകൾക്ക് കൊച്ചി ഭദ്രാസന അധിപൻ ഡോ.യാക്കോബ് മാർ ഐറേനിയോസ് മുഖ്യകാർമിത്വം വഹിച്ചു.
‘ക്രിസ്തു ഉയർത്തെഴുന്നേറ്റു’ എന്ന് മുഖ്യ കാർമ്മികൻ പ്രഖ്യാപിച്ചപ്പോൾ ‘സത്യമായും ഞങ്ങൾ ഉറച്ച് വിശ്വസി ക്കുന്നു’ എന്ന് വിശ്വാസി കൾ പ്രതിവാക്യമായി ഏറ്റു ചൊല്ലി. ഈ സമയം ദേവാലയ മണികൾ മുഴങ്ങി. തുടർന്ന് പ്രദക്ഷിണവും സ്ലീബാ ആരാധനയും വിശുദ്ധ കുർബ്ബാനയും നടന്നു.
ഇടവക വികാരി റവ ഫാ.ബിനീഷ് ബാബു,സഹവികാരി റവ ഫാ ജാക്സൺ എം ജോൺ, റവ ഫാ ഈശോ ഫിലിപ്പ് എന്നിവർ സഹകാർമ്മികരായിരുന്നു. ഓഫീസ് ഭാരവാഹികൾ , മാനേജിം കമ്മിറ്റി അംഗങ്ങൾ തുടങ്ങിയർ നേതൃത്വം നല്കി.