ഖത്തർ ലോകകപ്പിനെത്തുന്ന ഇന്ത്യൻ ആരാധകർക്ക് ജാഗ്രതാ നിർദേശവുമായി ദോഹയിലെ ഇന്ത്യൻ എംബസി. ഖത്തറിൽ നിരോധിച്ചിരിക്കുന്ന മരുന്നുകളുമായി യാത്ര ചെയ്യരുതെന്നാണ് എംബസിയുടെ നിർദേശം. നിരോധിത മരുന്ന് കൈവശം വെച്ചാൽ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും ഇക്കാര്യം ശ്രദ്ധിക്കണമെന്നും എംബസി അറിയിച്ചു.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമായി മരുന്ന് ഖത്തറിലേക്ക് കണ്ടുവരാൻ പാടില്ല. എന്നാൽ വ്യക്തിഗത ഉപയോഗത്തിനായി ഖത്തറിൽ നിരോധിച്ചിട്ടില്ലാത്ത മരുന്നുകൾ കൊണ്ടു വരാം. ഇതിന് സർക്കാർ അംഗീകൃത ആശുപത്രികളിലെ ഡോക്ടറുടെ കൃത്യമായ പ്രിസ്ക്രിപ്ഷൻ കൈവശമുണ്ടാവുകയും വേണം.
ലിറിക്ക, ട്രമഡോൾ, അൽപ്രസോളം (സനാക്സ്), ഡയസെപാം (വാലിയം), സോലാം, ക്ലോണസെപാം, സോൾപിഡെം, കോഡെയ്ൻ, മെതഡോൺ, പ്രിഗബലിൻ തുടങ്ങി നർക്കോട്ടിക്സ്, സൈക്കോട്രോപിക് പദാർഥങ്ങൾ അടങ്ങിയ മരുന്നുകൾ എന്നിവയാണ് ഖത്തറിൽ നിരോധിച്ച മരുന്നുകൾ.