ഇന്ത്യന്‍ ശതകോടീശ്വരനും ഖനന വ്യവസായിയുമായ ഹര്‍പാല്‍ രണ്‍ധാവയും മകന് അമേറും സിംബാബ്വെയിലുണ്ടായ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടു. സെപ്തംബര്‍ 29നുണ്ടായ സ്വകാര്യ വിമാനം അപകടപ്പെട്ട് ആറ് പേര് മരിച്ചിരുന്നെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ടവരെ സംബന്ധിച്ച് വിവരങ്ങള്‍ ഒന്നും പുറത്ത് വന്നിരുന്നില്ല.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് സിംബാബ് വെയിലെ വജ്രഖനിക്ക് സമീപമാണ് സ്വകാര്യ വിമാനം തകര്‍ന്ന് വീണത്.
രണ്ട് പ്രാദേശികരും നാല് വിദേശികളുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. മരിച്ചവരുടെ വിവരങ്ങള്‍ ഇതുവരെ പുറത്തു വന്നിരുന്നില്ല. മാധ്യമ പ്രവര്‍ത്തകനും സിനിമ നിര്‍മാതാവുമായ ഹോപ് വെല്‍ ചിനോനോയാണ് ഹര്‍പാല്‍ രണ്‍ധാവയുടെയും മകന്റെയും മരണ വിവരം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചിരിക്കുന്നത്.
The family of Harpal Randhawa who died with his son Amer on Friday in a plane crash, respectfully invite all his friends and associates to celebrate his life and that of his son Amer at a memorial service at Raintree on Wednesday the 4th of October, 2023.
Arrival time is 3PM.… pic.twitter.com/cWF0kPhe7G
— Hopewell Chin’ono (@daddyhope) October 1, 2023
സ്വര്‍ണവും കല്ക്കറിയും നിക്കലും ചെമ്പും ശുദ്ധീകരിക്കുന്ന ഇന്ത്യന്‍ ഖനന കമ്പനിയായ റിയോ സിമിന്റെ ഉടമയാണ് ഹര്‍പാല്‍ രണ് ധാവ. റിയോ സിമിന്റെ സ്വകാര്യ ഉടമസ്ഥതയിലുള്ള സെസ്ന 206 വിമാനത്തിലാണ് രണ്‍ധാവയും മകനും യാത്ര ചെയ്തിരുന്നത്.
റിയോസിം കമ്പനി വിമാനാപകടം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയാണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. രണ്‍ധാവയ്ക്കും മകനുമൊപ്പം കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ കമ്പനിയോ പൊലീസോ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.