കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്കെതിരെ മാനനഷ്ടത്തിന് പരാതി. പഞ്ചാബ് ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.
കര്‍ണാടക തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പോപ്പുലര്‍ ഫ്രണ്ടുമായി ബജ്റംഗദളിനെ താരതമ്യം ചെയ്തതിനെതിരെയാണ് പരാതി. 100 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
ജൂലൈ 10 ന് ഖാര്‍ഗെ ഹാജരാകണമെന്ന് ഹൈക്കോടതി അറിയിച്ചു. ഹിന്ദു സുരക്ഷാ പരിഷദ് സ്ഥാപകന്‍ ഹിതേഷ് ഭരദ്വാജ് ആണ് ഹര്‍ജി നല്‍കിയത്.
കര്‍ണാടക പ്രകടന പത്രികയില്‍ അധികാരത്തിലെത്തിയാല്‍ ബജ്റംഗദളിനെ നിരോധിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കിയിരുന്നു. പോപ്പുലര്‍ ഫ്രണ്ടിന്റെ നിരോധനം തുടരും. ബജ്റംഗദളിനെയും നിരോധിക്കും എന്നായിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ പ്രകടന പത്രികയില്‍ ഉണ്ടായിരുന്നത്.