ദോഹ കോർണിഷിൽ നവംബർ 1 മുതൽ ഡിസംബർ 19 വരെ വാഹനങ്ങൾക്ക് വിലക്ക്. ഇനി പ്രവേശനം കാൽനടയാത്രക്കാർക്ക് മാത്രമായിരിക്കും. ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പിൻ്റെ പ്രധാന കാർണിവൽ വേദിയാണ് കോർണിഷ്.
കോർണിഷിനോടു ചേർന്നാണ് ഫിഫ ഫാൻ ഫെസ്റ്റിവൽ വേദി അൽബിദ പാർക്ക്. ഇവിടേക്കും സെൻട്രൽ ദോഹയിലേക്കും എത്താൻ ദോഹ മെട്രോ, കർവ ബസുകൾ, ടാക്സികൾ തുടങ്ങിയ പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗിക്കണം.
ടാക്സി പിക്ക് ആൻഡ് ഡ്രോപ് സോണുകൾ
– അഷ്ഗാൽ ടവർ, അൽബിദ പാർക്ക് ഖലീഫ ടെന്നീസ്-സ്ക്വാഷ് കോംപ്ലക്സ്, സൂഖ് വാഖിഫ്, മ്യൂസിയം ഓഫ് ഇസ്ലാമിക് ആർട് പാർക്ക്, പഴയ ദോഹ തുറമുഖം
ദോഹ മെട്രോ സ്റ്റേഷനുകൾ
– അൽബിദ പാർക്ക്, കോർണിഷ് (പുറത്തേക്ക് പോകാൻ മാത്രം), വെസ്റ്റ്ബേ ഖത്തർ എനർജി
സൗജന്യ ഷട്ടിൽ ബസുകൾ
– സെൻട്രൽ ദോഹയിലുടനീളം സൗജന്യ ഷട്ടിൽ ബസുകളുടെ സേവനം ഉണ്ടായിരിക്കും. മൗസലാത്ത് വെബ്സൈറ്റിലും ഹയാ ടു ഖത്തർ 2022 ആപ്ലിക്കേഷനിലും ബസ് റൂട്ടുകൾ അറിയാം.
പാർക്ക് ആൻഡ് റൈഡ്
– സെൻട്രൽ ദോഹയിൽ പാർക്കിങ് സൗകര്യമില്ല. വിവിധയിടങ്ങളിലെ പാർക്ക് ആൻഡ് റൈഡുകൾ ഉപയോഗിച്ച് കോർണിഷിലേക്ക് എത്താം.
– ഖത്തർ സർവകലാശാല, അൽ ഖ്വാസർ, ഉം ഗുവെയ്ലിന, അൽ വക്ര, അൽ മെസില്ല എന്നീ മെട്രോ സ്റ്റേഷനുകളിൽ വാഹനം പാർക്ക് ചെയ്ത് മെട്രോയിൽ കോർണിഷിലേക്ക് എത്താം.