കുവൈറ്റ് സിറ്റി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തെ പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ച് കുവൈറ്റ് അമീർ.
വിവിധ രാഷ്ട്രത്തലവന്മാർക്കും, അറബ് രാജകുടുംബങ്ങളിലെ സവിശേഷ അംഗങ്ങൾക്കും ആണ് ഈ പുരസ്കാരം സമ്മാനിക്കാറുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉന്നത സിവിലിയൻ പുരസ്കാരം സമ്മാനിക്കുന്ന ഇരുപതാമത്തെ രാജ്യമാണ് കുവൈറ്റ്.
ബയാൻ കൊട്ടാരത്തിൽ വച്ച് നടന്ന ചടങ്ങിൽ കുവൈറ്റ് അമീർ ഷെയ്ഖ് മെഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാ ആണ് പരമോന്നത പുരസ്കാരം മോദിക്ക് സമ്മാനിച്ചത്.