വാട്സ്ആപ്പിലും മറ്റ് സോഷ്യല്‍ മീഡിയ ആപ്പുകളിലും അയക്കുന്ന ചിത്രങ്ങൾക്ക് ഒറിജിനല്‍ ക്വാളിറ്റി ഉണ്ടാകാറില്ല. ഇതൊഴിവാക്കാൻ ഡോക്യുമെൻ്റായി അയക്കേണ്ടി വരാറുണ്ട്. ഇപ്പോൾ വാട്സ്ആപ്പില്‍ ഫോട്ടോകള്‍ അവയുടെ ഒറിജിനല്‍ ക്വാളിറ്റിയില്‍ അയക്കാവുന്ന ഫീച്ചർ കൊണ്ടുവരാനൊരുങ്ങുകയാണ് മെറ്റ. വാട്സ്ആപ്പ് ഫീച്ചര്‍ ട്രാക്കറായ WaBetaInfo ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു.
വാട്സ്ആപ്പിൻ്റെ വരാനിരിക്കുന്ന അപ്ഡേഷനില്‍ ഈ മാറ്റമുണ്ടാകും. ആപ്പിൽ ഫോട്ടോ അയയ്ക്കുമ്പോള്‍ കാണുന്ന ഡ്രോയിംഗ് ടൂള്‍ ഹെഡറിനുള്ളിലാണ് പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തുക. ചിത്രങ്ങളുടെ യഥാര്‍ത്ഥ ഗുണനിലവാരത്തോടെ അയക്കാന്‍ ഇത് ഉപഭോക്താക്കളെ അവസരം നൽകും.
കഴിഞ്ഞ വ്യാഴാഴ്ച വാട്സ്ആപ്പില്‍ വോയ്സ് നോട്ടുകള്‍ സ്റ്റാറ്റസ് ആക്കാനുള്ള ഫീച്ചര്‍ എത്തിയിരുന്നു. വാട്സ്ആപ്പ് ബീറ്റയുടെ 2.23.2.8 പതിപ്പ് അപ്ഡേറ്റ് ചെയ്തവര്‍ക്കാണ് ഈ ഫീച്ചര്‍ ലഭ്യമാകുക.