കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനടക്കം 14 പേർ കുറ്റക്കാർ.കേസിൽ 10 പേരെ കോടതി വെറുതെ വിട്ടു.കുറ്റക്കാരായവർക്ക് ശിക്ഷ ജനുവരി മൂന്നിന് പ്രസ്താവിക്കും. കൊച്ചിയിലെ സിബിഐ കോടതി ജഡ്ജ് എൻ ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്.കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് നിലവിൽ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം പീതാംബരൻ, സജി സി ജോർജ്, എം സുരേഷ്, അനിൽകുമാർ, ജിജിൻ, അശ്വിൻ, ശ്രീരാഗ്, എ സുബിൻ എന്നിവർക്കെതിരെ തെളിഞ്ഞത്.
ഗൂഢാലോചന, തെളിവുനശിപ്പിക്കൽ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠൻ, എൻ ബാലകൃഷ്ണൻ എന്നിവർക്കെതിരെ തെളിഞ്ഞത്.അതേസമയം, വിധിയിൽ പൂർണ തൃപ്തിയില്ലെന്നും, നിയമപോരാട്ടം തുടരുമെന്നും കൊല്ലപ്പെട്ട ശരത്ത് ലാലിന്റെ സഹോദരി അമൃത.വിധിയിൽ തൃപ്തരല്ലെന്നും കുറ്റക്കാർ എല്ലാവരും ശിക്ഷിക്കപ്പെടണമെന്നും കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും അമ്മമാർ പറഞ്ഞു.
പ്രതികളെ രക്ഷിക്കാൻ ചെലവാക്കിയ പണം സിപിഎം സംസ്ഥാന കമ്മിറ്റി സർക്കാരിലേക്ക് അടക്കണമെന്ന് വി.ഡി സതീശൻ.