ഉപയോക്താക്കൾക്ക് വീണ്ടും മുന്നറിയിപ്പ് നൽകി ഗൂഗിൾ. ക്രോം ബ്രൗസർ ഉടൻ തന്നെ അപ്ഡേറ്റ് ചെയ്യാനാണ് ഗൂഗിളിന്റെ നിർദേശം. പതിനൊന്നോളം സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് മുന്നറിയിപ്പ്. ഹാക്കർമാർക്ക് എളുപ്പത്തിൽ ആക്രമിക്കാൻ കഴിയുന്ന ബഗ്ഗുകളാണ് കണ്ടെത്തിയത്.
11 സുരക്ഷാ പ്രശ്നത്തില്‍ ഒന്ന് ഗുരുതരമാണ്. ആറെണ്ണം ഉയര്‍ന്ന തീവ്രതയുള്ള പ്രശ്നമാണെന്നും മൂന്നെണ്ണം ഇടത്തരം തീവ്രതയുള്ള പ്രശ്നമാണെന്നും ഗൂഗിള്‍ കണ്ടെത്തി. ഈ സാഹചര്യത്തിലാണ് പുതിയ അപ്ഡേറ്റായ 104.0.5112.101 മാക്ക്, ലിനക്സ് വേര്‍ഷനും 104.0.5112.102/101 വിന്‍ഡോസ് വേര്‍ഷനുകളും എത്തിച്ചിരിക്കുന്നത്.
ക്രോം ബ്രൗസര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ:
- ബ്രൗസര്‍ തുറക്കുക
- വലത് ഭാഗത്ത് മുകളിലുള്ള ത്രീ ഡോട്ട് മെനു തുറക്കുക
- Help തിരഞ്ഞെടുക്കുക
- About Google Chrome തിരഞ്ഞെടുക്കുക
- തുറന്നു വരുന്ന പേജില്‍ ഗൂഗിള്‍ ക്രോം ചിഹ്നത്തിന് താഴെ Updating Chrome എന്ന് കാണാം
- അപ്ഡേറ്റ് ചെയ്ത് കഴിഞ്ഞാല്‍ Relaunch Button കാണാം അത് ക്ലിക്ക് ചെയ്യുക