ദുബൈ: നൂറുകണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് ചൂലൂർ പ്രവാസി കൂട്ടായ്മ യുഎഇ 16 ശനിയാഴ്ച ദുബൈ കറാമ സെൻട്രൽ ഹാളിൽ വച്ച് മതസൗഹാർദ്ദ ഇഫ്താർ ഒരുക്കി. ഇഫ്താർ വിരുന്നും സൌഹൃദ സംഗമവും സി.എം.പി.കെ സെക്രട്ടറി സലീം അബൂബക്കർ ഉദ്ഘാടനം ചെയ്തു. ലുലു ഇൻ്റർനാഷണൽ യുഎഇ സി.ഒ സലീം വി.ഐ ആശംസകൾ നേർന്ന് സംസാരിച്ചു. യൂസഫ് ബാവ, സലീം എ.പി, അജ്മൽ നൂർദീൻ, ശിഹാബ് ഉപ്പാട്ട്, സലാഹു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.