കാനഡയിൽ ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമാവുകയാണ്. ഈ സാഹചര്യത്തിൽ കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികളോടും അവിടെ താമസിക്കുന്ന കുടുംബങ്ങളോടും ജാഗ്രത പുലർത്തണമെന്ന് കേന്ദ്രം നിർദേശിച്ചു.
ഇന്ത്യക്കാർക്കെതിരെയുണ്ടായ അക്രമങ്ങൾ കനേഡിയൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ കാര്യമായ നടപടികളൊന്നും തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. അക്രമങ്ങൾ നടത്തിയ ആളുകളെ അറസ്റ്റ് ചെയ്യുകയോ വേണ്ട നടപടികൾ സ്വീകരിക്കുകയോ കനേഡിയൻ സർക്കാർ ചെയ്തിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. ഈ സാഹചര്യത്തിലാണ് കാനഡയിലെ ഇന്ത്യൻ വിദ്യാർത്ഥികൾക്കും അവിടുത്തെ ഇന്ത്യക്കാർക്കും കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്.
കാനഡയിലെത്തുന്ന ഇന്ത്യക്കാർ ഒട്ടാവയിലെ ഹൈകമ്മിഷനിലോ ടൊറന്റോയിലെയോ വാൻകോവറിലേയോ ഇന്ത്യൻ കോൺസുലേറ്റിൽ രജിസ്റ്റർ ചെയ്യണം. അടിയന്തിര ഘട്ടങ്ങൾ ഉണ്ടാവുമ്പോൾ അധികൃതർക്ക് ബന്ധപ്പെടാൻ ഇത് സഹായകമാവുമെന്നാണ് കേന്ദ്രം വിലയിരുത്തുന്നത്.