കോഴിക്കോട്: തിരുവമ്പാടിയിൽ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം.അപകടത്തിൽ രണ്ട് മരണം സ്ഥിരീകരിച്ചിടുണ്ട്.നിരവധി പേർക്ക് പരിക്കേറ്റിടുണ്ട്.പതിമൂന്ന് പേർ കോഴിക്കോട് ലിസ ആശുപത്രിയിൽ ചികിത്സയിലുണ്ട്.
ബസ് കലുങ്കിൽ തട്ടി പുഴയിലേക്ക് മറിയുകയായിരുന്നു. ആനക്കാംപൊയിലിൽ നിന്ന് തിരുവമ്പാടിയിൽ നിന്ന് വരുന്ന ബസ് പുല്ലൂരാമ്പാറയിൽ വെച്ചാണ് പുഴയിലേക്ക് വീണത്. അൻപതോളം പേരോളം ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്.
പുഴയിലേക്ക് വീണ യാത്രക്കാരെ രക്ഷാപ്രവർത്തകർ രക്ഷപ്പെടുത്തി. അതേസമയം, KSRTC എംഡിയോട് ഗതാഗത വകുപ്പ് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടു.