താന്‍ മോദി ആരാധകനാണെന്ന് ടെസ്ല സിഇഒ ഇലോണ്‍ മസ്ക്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നല്ല രീതിയിലുള്ള ചര്‍ച്ചയാണ് നടന്നത്. ട്വിറ്റര്‍ മേധാവിയായ ശേഷം ആദ്യമായാണ് മോദിയുമായുള്ള കൂടിക്കാഴ്ച നടന്നത്.
ഇന്ത്യയില്‍ ടെസ്ല ഉടന്‍ സാധ്യമാവുമെന്നും മസ്ക് കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയുടെ ഭാവിയെ താന്‍ നോക്കികാണുന്നു. മോദി ഇന്ത്യയ്ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന ആളാണ്. ഒരു മോദി ഫാന്‍ ആണ് താന്‍ എന്നും മസ്ക് പറഞ്ഞു.
ഞങ്ങള്‍ നേരത്തെ നിക്ഷേപം നടത്താന്‍ ഉദ്ദേശിച്ചിരുന്നു. ഞങ്ങള്‍ ഉദ്ദേശിച്ചിരുന്നതു പോലെ തന്നെ ഇവിടെ നിക്ഷേപം നടത്താന്‍ മോദി ഞങ്ങളെ നിര്‍ബന്ധിക്കുകയാണ്. പുതിയ കമ്പനികളെ പിന്തുണയ്ക്കുകയും ചെയ്യുന്നുണ്ട് മോദി എന്നും മസ്ക് പറഞ്ഞു.
അതേസമയം ട്വിറ്റര്‍ അടക്കമുള്ള കമ്പനികള്‍ അതാത് രാജ്യത്തെ നിയമങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നതാവും നല്ലതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷ സമരസമയത്ത് സമരത്തെ പിന്തുണയ്ക്കുന്ന അക്കൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടുവെന്നും നേരത്തെ ട്വിറ്റര്‍ സഹസ്ഥാപകന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇലോണ്‍ മസ്ക് മാധ്യമങ്ങളോട് മറുപടി പറഞ്ഞത്.