തൃശൂരില്‍ സ്വകാര്യ ബസ് മറിഞ്ഞ് മുപ്പതിലേറെ പേര്‍ക്ക് പരിക്ക്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
തൃപ്പയാറില്‍ നിന്ന് തൃശൂര്‍ ഭാഗത്തേക്ക് സര്‍വീസ് നടത്തുന്ന ക്രൈസ്റ്റ് എന്ന ബസാണ് കണിമംഗലത്ത് വെച്ച് പാടത്തേക്ക് മറിഞ്ഞത്. മറ്റൊരു ബസിനെ മറികടക്കുന്നതിനിടെയാണ് അപകടം.
അന്‍പതിലേറെ പേര് ബസില്‍ ഉണ്ടായിരുന്നു. ഇതില്‍ കൂടുതലും സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.
ബസ് മറിഞ്ഞ സ്ഥലം റോഡ് പണി നടക്കുന്ന സ്ഥലമാണെന്നാണ് വിവരം.