പത്തനംതിട്ടയില്‍ കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ നാല് പേര് പിടിയില്‍. പെണ്‍കുട്ടിയുമായി കടന്നുകളയുന്നതിനിടെ പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു.
പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്നാണ് പൊലീസ് നിഗമനം. ഇലവുതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി, ശശി, അഭിഷേക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നാണ് നാലംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടു പോയത്.
കുട്ടി കഴിയുന്നത് മുത്തശ്ശിക്കും അച്ഛനുമൊപ്പമാണ്. കുട്ടിയുടെ അച്ഛന് കാലിന് പരിക്കേറ്റ് കിടപ്പിലാണ്. ഇദ്ദേഹത്തെ കാണാനെന്ന വ്യാജേനയാണ് കഴിഞ്ഞ ദിവസം അരുണും സുഹൃത്തുക്കളും ഓട്ടോറിക്ഷയില്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. തുടര്‍ന്ന് നാലംഗ സംഘം പെണ്‍കുട്ടിയെ ഓട്ടോയില്‍ കയറ്റി കടത്തി കൊണ്ട് പോകാന്‍ ശ്രമിക്കുകയായിരുന്നു.
ഇതോടെ വീട്ടുകാര്‍ സംഭവം പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് ഇലവുംതിട്ട പൊലീസും കൊടുമണ്‍ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോ മെഴുവേലിയിലെ റോഡരികില്‍ കേടായ നിലയില്‍ കണ്ടെത്തി. ഇവിടെ നിന്ന് തന്നെ പെണ്‍കുട്ടിയെയും പൊലീസ് കണ്ടെത്തി.
നാല് പ്രതികളെയും സ്ഥലത്ത് നിന്ന് തന്നെ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പ്രതികള്‍ എല്ലാം 18നും 24 വയസിനും മധ്യേ പ്രായമുള്ളവരാണ്.