കൊച്ചി :മിഹിർ ആത്മഹത്യയിൽ വിവാദത്തിലായിരിക്കുന്ന ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ എന്‍ഒസി ഹാജരാക്കിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി.
സ്കൂളിന് എന്‍ഒസി ഇല്ലെന്നാണ് മനസിലാക്കുന്നതെന്നും ഇന്ന് വിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം തുടര്‍നടപടിയെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.പ്രാഥമിക അന്വേഷണത്തില്‍ എന്‍ഒസി ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്കൂളാണെന്ന് വ്യക്തമാണ്.അതേസമയം, മിഹിറിനെതിരെ ഗ്ലോബല്‍ പബ്ലിക് സ്കൂള്‍ ഇന്ന് വാര്‍ത്താ കുറിപ്പ് പുറത്തിറക്കി. മിഹിര്‍ സ്ഥിരം പ്രശ്നക്കാരന്‍ എന്ന് വാര്‍ത്താക്കുറിപ്പിലുണ്ട്.
റാഗിങ്ങുമായി ബന്ധപ്പെട്ട് ആരോപണ വിധേയരായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ തെളിവില്ലെന്നും സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കുന്നു.