ഡൽഹി: ബലാത്സംഗക്കേസിൽ നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി.ജസ്റ്റിസുമാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ്മ എന്നിവരുടെ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. സിദ്ദിഖിന് വേണ്ടി അഭിഭാഷകൻ മുകുള്‍ റോഹ്തഗി ഹാജരായി.മുതിർന്ന പൗരനാണ് ആരോപിതനെന്നും അത് പരിഗണിക്കണെമന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
കോടതി ഇത് അംഗീകരിച്ചു. എന്ത്കൊണ്ട് പരാതി നൽകാൻ വൈകിയെന്ന് അതിജീവിതയോട് കോടതി ചോദിച്ചു.ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമാണ് തുറന്ന് പറയാനുളള ധൈര്യം കിട്ടിയതെന്ന് യുവതിയും കോടതിയിൽ പറഞ്ഞു.
അതേസമയം, സിദ്ദിഖിനെതിരെ തെളിവുകളുണ്ടെന്ന് SIT.സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ വിടണമെന്ന് കോടതി പറഞ്ഞു.കേസിന് പിന്നിൽ ഗൂഢാലോചനയെന്നാണ് സിദ്ദിഖിന്റെ വാദം.എട്ട് വർഷം മുൻപാണ് കേസിന് ആസ്പതമായ സംഭവം.