കരിപ്പൂർ: ഇടക്കാലത്ത് നിർത്തിയ കോഴിക്കോട് – ഡൽഹി – ദുബായ് സർവ്വീസ് എയർഇന്ത്യ പുനരാരംഭിക്കുുന്നു. ഒക്ടോബർ 29-ന് തുടങ്ങുന്ന ശൈത്യകാല സർവ്വീസുകളുടെ സമയക്രമത്തിൽ ഈ സർവ്വീസും ഉൾപ്പെടുത്തും എന്നാണ് വിവരം.
ഡൽഹിയിൽ നിന്നുമാണ് സർവ്വീസ് തുടങ്ങുക. ഡൽഹിയിൽ നിന്നും കോഴിക്കോട്ടേക്ക് എത്തുന്ന വിമാനം തുടർന്ന് ദുബായിലേക്ക് പോകും. മടക്ക യാത്രയിൽ ദുബായിൽ നിന്നും കോഴിക്കോട്ടെത്തി പിന്നീട് ദില്ലിയിൽ എത്തി സർവ്വീസ് അവസാനിപ്പിക്കുകയും ചെയ്യും. എ321 വിമാനമാവും ഈ റൊട്ടേഷൻ സർവ്വീസായി എയർഇന്ത്യ ഉപയോഗിക്കുകയെന്നാണ് വിവരം.
അതേസമയം എയർഇന്ത്യയുടെ പുതിയ ലോഗോയും വിമാനങ്ങളും ലിവറിയും ഇന്നലെ ദില്ലിയിൽ നടന്ന ചടങ്ങിൽ ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ.ചന്ദ്രശേഖരൻ പുറത്തിറക്കി. എയർഇന്ത്യയുടെ പുതിയ വിമാനങ്ങളിലെല്ലാം ഇനി ഈ ലിവറിയാവും ഉപയോഗിക്കുക. നിലവിലുള്ള വിമാനങ്ങൾ ഘട്ടംഘട്ടമായി പുതിയ ലിവറിയിലേക്ക് മാറും. ബോയിംഗും എയർബസുമായുള്ള കരാർ പ്രകാരം നിർമ്മിക്കുന്ന പുതിയ വിമാനങ്ങൾ വൈകാതെ ഇന്ത്യയിലേക്ക് എത്തുമെന്നും ടാറ്റാ ഗ്രൂപ്പ് വൃത്തങ്ങൾ അറിയിച്ചു.
ഇപ്പോൾ മനസ്സിലായിട്ടുണ്ടാവും ഈ സർവീസ് ആയിരുന്നു ഏറ്റവും ലാഭകരം എന്ന്