സിനിമാ മേഖലയിൽ നിന്നും പൂർണമായും വിട്ടുനിന്ന നടി കാവ്യാ മാധവൻ സോഷ്യൽ മീഡിയയിൽ സജീവമാകുന്നു. ഇതിന്റെ ഭാഗമായി ചിങ്ങപ്പുലരിയിൽ പുത്തൻ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരംഭിച്ചിരിക്കുകയാണ് താരം. ലക്ഷ്യയുടെ ബ്രാൻഡായ കസവുസാരിയിൽ സുന്ദരിയായാണ് കാവ്യ ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
വിവാഹത്തോടെ സിനിമയിൽ നിന്ന് മാറി നിന്ന കാവ്യ കുടുംബത്തോടൊപ്പം ചെന്നൈയിലാണ് താമസം. അടൂ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ അവസാനമായി അഭിനയിച്ചതി. ഇതിന് ശേഷം സമൂഹമാധ്യമങ്ങളിൽ നിന്നും സിനിമയിൽ നിന്നും പൂർണമായി വിട്ടു നിൽക്കുകയായിരുന്നു
ലക്ഷ്യ എന്ന വസ്ത്രബ്രാൻഡിനൊപ്പം തിരിച്ചുവരവിനൊരുങ്ങുകയാണ് കാവ്യ.