അബുദാബി: അബുദാബി മുസഫയിൽ വാണിജ്യകെട്ടിടത്തിൽ വൻ തീപിടിത്തം. ഫർച്ചർ ഷോറൂമിലാണ് തീപിടിത്തമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കെട്ടിടത്തിന് തീപിടിച്ചത്. വിവരം അറിഞ്ഞയുടെൻ അബുദാബി സിവിൽ ഡിഫൻസ് ടീം സ്ഥലത്തെത്തി തീയണയ്ക്കുന്നതിനുള്ള ശ്രമം ആരംഭിച്ചു.
മേഴ്സിഡസ് ബെൻസ് സർവീസ് കേന്ദ്രവും ഈ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. തീപിടിത്തവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ദൃശ്യങ്ങളോ വ്യാജവാർത്തയോ പ്രചരിപ്പിക്കരുതെന്ന് അബുദാബി പൊലീസ് അറിയിച്ചു