ഔദ്യോഗിക സന്ദർശനത്തിനായി സെന്റ് പീറ്റെർസ്ബർഗിലെത്തിയ യു എ ഇ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ത് അൽ നഹ്യാന് സ്വന്തം ജാക്കറ്റ് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ സമ്മാനമായി നൽകി. ജാക്കറ്റുമായി അനുയായികൾ കാത്തുനിൽക്കുന്ന വേളയിലാണ് ഷെയ്ഖ് മുഹമ്മദിന് പുടിന് സ്വന്തം ജാക്കറ്റ് നൽകിയത്.
നിലവിൽ റഷ്യയിൽ അതി ശൈത്യ കാലാവസ്ഥയാണുള്ളത്. അതേസമയം പുടിന് ജാക്കറ്റ് നൽകുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയി. ഷെയ്ഖ് മുഹമ്മദ് ആദരിക്കപ്പെടേണ്ട ആളാണെന്നും അദ്ദേഹത്തെ ആദരിച്ചതിന് പുടിന് നന്ദി എന്ന കുറിപ്പോടുകൂടിയാണ് ഹസൻ സജ്വാനി എന്നയാൾ ട്വിറ്ററിൽ കുറിച്ചു. പ്രസിഡൻഷ്യൽ വിസിറ്റ് പ്രോട്ടോകോളുകൾക്ക് വിപരീതമായി 2020 ലെ റഷ്യൻ സന്ദർശന സമയത്ത് ഷെയ്ഖ് മുഹമ്മദിന്റെ കാറിൽ പുടിൻ സഞ്ചാരിച്ചതും അദ്ദേഹം പരാമർശിച്ചു.
അന്താരാഷ്ട്ര തലത്തിൽ പ്രതിസന്ധികൾ നിലനിൽക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സമയത്തും ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം നിലനിർത്തണം. ലോകത്തിന്റെ സ്ഥിരതയ്ക്ക് ഇത് അനിവാര്യമാണെന്നും പുടിൻ പറഞ്ഞു. അതേസമയം എണ്ണ ഉൽപ്പാദിപ്പിക്കുന്നത് കുറയ്ക്കാൻ ഓപക് തീരുമാനിച്ചതിനെ പുടിൻ അംഗീകരിക്കുകയും ചെയ്തു.