ആലപ്പുഴ:അമ്മ മരിച്ചതായി വിശ്വസിക്കുന്നില്ലെന്ന് കലയുടെ മകൻ. അമ്മ തിരിച്ച് വരുമെന്നാണ് വിശ്വാസം. പൊലീസ് തെറ്റായ വഴിക്കാണ് അന്വേഷണം നടത്തുന്നതെന്നും , അന്വേഷണത്തിൽ ഒന്നും കണ്ടെത്താൻ കഴിയില്ലെന്നും അച്ഛൻ പറഞ്ഞതായും കലയുടെ മകൻ. അതേസമയം, സംശയത്തിന്റെ പേരിലാണ് കലയെ കൊലപ്പെടുത്തിയതെന്ന് എഫ്ഐആർ റിപ്പോർട്ട്.കേസിൽ കലയുടെ ഭർത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്പുഴ പാലത്തിൽ വച്ച് അനിലും രണ്ടും മൂന്നും നാലും പ്രതികളും ചേർന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം മാരുതി കാറിൽ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്തു. പിന്നീട് തെളിവെല്ലാം പ്രതികൾ നശിപ്പിച്ചു. 2009 ലാണ് സംഭവം നടന്നത്. ജിനു, സോമൻ, പ്രമോദ് എന്നീ പ്രതികൾക്കെതിരെയും കൊലക്കുറ്റം ചുമത്തിയിടുണ്ട്.