മോസ്കോ: റഷ്യൻ സൈന്യത്തിലക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ട് പ്രവർത്തിക്കുന്ന ഇന്ത്യക്കാരെ വിട്ടയക്കുമെന്ന് വ്ളാദ്മിർ പുതിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പുനൽകി. റഷ്യൻ പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വിഷയം ഉന്നയിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച് ധാരണ ഉണ്ടായത്. യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തോടൊപ്പമുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. യുദ്ധഭൂമിയിൽ നിരവധി ഇന്ത്യക്കാർ സൈന്യത്തോടൊപ്പമുണ്ടെന്നും വിവരമുണ്ട്.
മലയാളികൾ ഉൾപ്പെടെ ഇരുപതിലേറെ ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ടത്. ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഏജൻറുമാർ ഇവരെ റഷ്യയിലെത്തിക്കുകയായിരുന്നു. യുക്രെയ്നുമായുള്ള യുദ്ധത്തിനിടെ റഷ്യൻ സൈന്യത്തോടൊപ്പമുണ്ടായിരുന്ന രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെട്ടിരുന്നു. യുദ്ധഭൂമിയിൽ നിരവധി ഇന്ത്യക്കാർ സൈന്യത്തോടൊപ്പമുണ്ടെന്നും വിവരമുണ്ട്. മലയാളികൾ ഉൾപ്പെടെ ഇരുപതിലേറെ ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിലേക്ക് അനധികൃതമായി റിക്രൂട്ട് ചെയ്യപ്പെട്ടത്.
ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് ഏജൻറുമാർ ഇവരെ റഷ്യയിലെത്തിക്കുകയായിരുന്നു.വ്യാപാരം, ഊർജം, പ്രതിരോധം എന്നീ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം പുതിൻ-മോദി കൂടിക്കാഴ്ചയിൽ ചർച്ചാവിഷയമായി.