ഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേട് നടത്തിയ രണ്ട് പ്രതികളെ പ്രതികളെ പാറ്റ്നയിൽ നിന്നും പിടികൂടി സിബിഐ. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് പിടിയിലായത്. കേസിലെ 13 പ്രതികളിൽ പരീക്ഷ എഴുതിയ നാലു ഉദ്യോഗാർത്ഥികളും ഉൾപ്പെടുന്നു. ഇതിനു പുറമെ മറ്റു അഞ്ച് പേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഒളിവിൽ കഴിയുന്ന മുഖ്യപ്രതി സഞ്ജീവ് മുഖിയയ്ക്കായുള്ള അന്വേഷണം സിബിഐ തുടരുകയാണ്. മുഖിയ നേപ്പാളിലേക്ക് രക്ഷപ്പെട്ടതായും സംശയമുണ്ട്.ബിഹാർ പൊലീസ് നേരത്തെ കസ്റ്റഡിയിലെടുത്ത മറ്റൊരു പ്രധാന പ്രതിയായ സിക്കന്ദർ യാദവേന്ദുവിൻ്റെ കൂടുതൽ വിവരങ്ങൾ ഏജൻസിക്ക് ലഭിച്ചിട്ടുണ്ട്.
ബീഹാർ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കേന്ദ്രത്തിന് അയച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ, ഞായറാഴ്ച ദേശീയ ടെസ്റ്റിംഗ് ഏജൻസി പട്നയിലെ 17 ഉദ്യോഗാർത്ഥികൾക്ക് കാരണം കാണിക്കൽ നോട്ടീസ് അയച്ചിരുന്നു.അതേസമയം, നീറ്റ് പിജി പരീക്ഷ സമയബന്ധിതമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ഐഎംഎ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻ അധ്യക്ഷനുമായി കൂടിക്കാഴ്ച നടത്തി.
നീറ്റ് പരീക്ഷ ക്രമക്കേട്; രണ്ട് പേരെ അറസ്റ്റ് ചെയ്ത് സിബിഐ

Leave a Comment