ടി20 ക്രിക്കറ്റിൽ പുതിയ റെക്കോർഡിട്ട് വെസ്റ്റിൻഡീസ് താരം കീറൺ പൊള്ളാർഡ്. ഏറ്റവും കൂടുതൽ ടി20 മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡാണ് പൊള്ളാർഡ് സ്വന്തമാക്കിയത്. 600 ടി20 മത്സരങ്ങളാണ് പൊള്ളാർഡ് കളിച്ചത്. ഇംഗ്ലണ്ടിൽ നടക്കുന്ന ദ ഹണ്ട്രഡിൽ മാഞ്ചസ്റ്റർ ഒറിജിനൽസിനെതിരെ ലണ്ടൻ സ്പിരിറ്റിനായി കളിക്കാനിറങ്ങിയതോടെയാണ് താരം അപൂർവ റെക്കോർഡ് സ്വന്തമാക്കിയത്. ടി20 ക്രിക്കറ്റിൽ
11 പന്തിൽ പൊള്ളാർഡ് 34 റൺസ് നേടി തന്റെ റെക്കോർഡ് നേട്ടം പൊള്ളാർഡ് ആരധകർക്ക് സമർപ്പിച്ചു. കരിയറില്‍ 600 മത്സരങ്ങളിൽ നിന്ന് 11723 റൺസാണ് പൊള്ളാർഡ് നേടിയത്. 31.34 ആണ് താരത്തിന്റെ ശരാശരി. ഉയർന്ന സ്കോർ 104. ഒരു സെഞ്ചുറിയും 56 അർധസെഞ്ച്വറിയും താരം നേടി. വെടിക്കെട്ട് ബാറ്റിംഗിലൂടെ ടീമിന്റെ നട്ടെല്ലായി മാറിയ പൊള്ളാർഡ് ക്രിക്കറ്റ് പ്രേമികളുടേയും ഇഷ്ട താരമാണ്.