പുതുപ്പള്ളിയില്‍ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക് സി തോമസിന് മൂന്നാം തവണയും പരാജയം. രണ്ട് തവണ ഉമ്മന്‍ ചാണ്ടിയോടും ഇത്തവണ ഉപതെരഞ്ഞെടുപ്പില്‍ മകന് ചാണ്ടി ഉമ്മനോടുമാണ് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്.
പുതുപ്പള്ളിയില്‍ 36,454 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജെയ്ക് സി തോമസ് പരാജയപ്പെട്ടത്. എല്‍ഡിഎഫിനെ സംബന്ധിച്ചിടത്തോളം കനത്ത തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം കുറയ്ക്കാന്‍ സാധിക്കുമെന്ന് എല്‍ഡിഎഫ് കരുതിയിരുന്നെങ്കിലും കനത്ത പരാജയമാണ് ജെയ്കിന് സംഭവിച്ചത്.
രണ്ട് തവണയും ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് കഴിഞ്ഞിട്ടുണ്ട്. ഇതേ പ്രതീക്ഷയിലാണ് ഇത്തവണയും ജെയ്ക് മത്സരരംഗത്തേക്ക് ഇറങ്ങിയത്.
2016ലും 2021ലുമാണ് ജെയ്ക് സി തോമസ് ഉമ്മന്‍ ചാണ്ടിക്കെതിരെ മത്സരിച്ചത്.
2021ല്‍ 9044 വോട്ടുകളുടെ ഭൂരിപക്ഷം മാത്രമാണ് ഉമ്മന്‍ ചാണ്ടിക്ക് ലഭിച്ചത്. എന്നാല്‍ ചാണ്ടി ഉമ്മന്‍ ഏറ്റവും വലിയ ലീഡ് നേടിയാണ് പുതുപ്പള്ളിയില്‍ നിന്ന് വിജയിച്ചിരിക്കുന്നത്. ഒരു ഘട്ടത്തില്‍ പോലും ലീഡ് നിലയില്‍ ചാണ്ടിയെ മറികടക്കാന്‍ ജെയ്ക് സി തോമസിനായില്ല.