തിരുവോണാശംസകള്‍ നേര്‍ന്ന് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. വാഴയിലയില്‍ വിളമ്പിയ സദ്യയുട ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് ഓണം ആശംസകള്‍ നേര്‍ന്നത്.
ചോറിനൊപ്പം ശര്‍ക്കര വരട്ടി, കായ വറുത്തത്, പപ്പടം, പഴം, പരിപ്പ് കറി, അവിയല്‍, കൂട്ടു കറി, കാളന്, കാബേജ് തോരന്‍, ബീറ്റ് റൂട്ട് പച്ചടി, ഇഞ്ചി പുളി, അച്ചാര്‍, പരിപ്പ് പായസം, പാലട പ്രഥമന്‍, തുടങ്ങി എല്ലാ വിഭവങ്ങളോടും കൂടിയ സദ്യയുടെ ചിത്രമാണ് പങ്കുവെച്ചത്.
കേരളത്തിന്റെ വിളവെടുപ്പ് ഉത്സവവും ദേശീയ ആഘോഷവുമാണ് ഓണം.