റാസൽ ഖൈമ: തിരുവനന്തപുരം സ്വദേശിയായ പ്രവാസി റാസൽ ഖൈമയിൽ അന്തരിച്ചു. പള്ളിക്കൽ കെ കെ കോണം സ്വദേശി അബ്ദുസ്സലാം ഷാജഹാൻ ആണ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടത്. 53 വയസ്സായിരുന്നു. കഴിഞ്ഞ മുപ്പത് വർഷമായി യുഎഇയിൽ പ്രവാസിയായിരുന്നു അബ്ദുസലാം.
റാസൽ ഖൈമയിലെ റാക് ദിഗ്ദ ഡെയറി ഫാമിലെ സെയിൽസ് വിഭാഗം ജീവനക്കാരനായി ജോലി ചെയ്തു വരികയായിരുന്നു. ചൊവ്വാഴ്ച രാവിലെ വ കമ്പനി വണ്ടിയിൽ ദിബ്ബയിലെത്തിയ ഷാജഹാന് ജോലിക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. തുടർന്ന് ഫുജൈറയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ ഫുജൈറ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.