ഈ വർഷത്തെ ബാലൺ ഡി ഓർ പുരസ്‌കാരത്തിന് താനും അർഹനാണെന്ന് ഫ്രാൻസ് താരം കിലിയൻ എംബാപ്പെ. ഈ വർഷത്തെ വർൾഡ്കപ്പ് ജേതാവായ ലയണൽ മെസ്സിയും പ്രീമിയർ കപ്പ് ടോപ് സ്കോററായ ഏർലിങ് ഹോളണ്ടും തമ്മിലാണ് ബാലൺ ഡി റിനായുള്ള മത്സരം എന്നുള്ള വാർത്തകൾ പ്രചരിക്കുന്ന സമയത്താണ് എംബാപ്പയുടെ തുറന്നു പറച്ചിൽ.
ഈ വർഷം പിഎസ്ജി യ്ക്ക് ലീഗ് കിരീടം സമ്മാനിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചത് എംബാപ്പയായിരുന്നു. ഫ്രാൻസ് നെ വേൾഡ് കപ്പ് ഫൈനലിൽ അന്തിമനിമിഷം വരെ വിജയപ്രതീക്ഷ നൽകിയതും എംബപ്പേ തന്നെയായിരുന്നു. ഫൈനലിൽ ഹാട്രിക് ഗോളുകളായിരുന്നു എംബാപ്പെ രാജ്യത്തിനായി നേടിയത്. ഏറ്റവും കൂടുതൽ ഗോളടിക്കുന്ന താരത്തിന് ലഭിക്കുന്ന ഗോൾഡൻ ബൂട്ട് പുരസ്കാരവും എംബാപ്പയ്ക്കായിരുന്നു.ഈ സീസണിൽ പിഎസ്ജി യുടെ ടോപ്സ്കോററായ എംബപ്പേ ആകെ 54 ഗോളുകളാണ് ഈ വർഷം നേടിയത്.ബാലൻ ഡി ഓർ പുരസ്‌കാരത്തിന് മെസ്സിക്കൊപ്പം മത്സരിക്കുന്ന ഏർലിങ് ഹോളണ്ടും 54 ഗോളുകളാണ് ഈ വർഷം അടിച്ചുകൂട്ടിയത്.
ബാലൺ ഡി ഓർ നേടാനുള്ള എല്ലാ മാനദണ്ഡങ്ങളും താൻ പാലിക്കുന്നുണ്ടെന്നും പുരസ്കാരം നേടാൻ എന്ത്കൊണ്ടും അർഹതയുണ്ടെന്നും കഴിഞ്ഞ ദിവസം ഗ്രീസിനെതിരായ മത്സരശേഷം എംബപ്പേ മാധ്യമങ്ങളോട് പറഞ്ഞു. “വ്യക്തിഗത നേട്ടങ്ങളെക്കുറിച്ച് സ്വയം തന്നെ പറയുക ബുദ്ധിമുട്ടാണെങ്കിലും നമ്മൾ നമ്മുടെ തന്നെ പേര് പറയുന്നത് സ്വീകാര്യത ഉണ്ടാക്കില്ലെങ്കിലും ബാലൺ ഡി ഓർ പുരസ്കാരം നേടാൻ ഞാൻ അർഹനാണ്. അതിനുള്ള മാനദണ്ഡങ്ങളെല്ലാം പൂർത്തികരിച്ചിട്ടുമുണ്ട്. ആളുകൾ വോട്ട് ചെയ്യുന്നത് അനുസരിച്ചാണല്ലോ വിജയികളെ പ്രഖ്യാപിക്കുന്നത്. നമുക്ക് നോക്കാം.. ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ് “-എംബപ്പേ പറഞ്ഞു.