ജിദ്ദ: മക്ക മേഖലയിലെ കാർഷിക ആവശ്യങ്ങൾക്കായി റാബിക് വാലി അണക്കെട്ട് ജനറൽ ഇറിഗേഷൻ കോർപ്പറേഷൻ തുറന്നു കൊടുത്തു.
30 ദിവസത്തേക്ക് മേഖലയിലെ കാർഷിക ജലസേചനത്തിനാണ് വെളളം പുറത്തേക്ക് ഒഴുക്കുന്നത്.കർഷകരുടെ ആവശ്യങ്ങൾ കണക്കിലെടുത്താണ് താഴ്വരയിലെ ജലനിരപ്പുയർത്താൻ തീരുമാനമെന്ന് മക്ക അൽ മുഖറമയിലെ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം ഡയറക്ടർ ജനറൽ എൻജിനീയർ മജീദ് ബിൻ അബ്ദുല്ല അൽ ഖലീഫ വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമായി വെളളത്തിന്റെ ഗതി മാറ്റുന്ന തടസ്സങ്ങളോ കൈയേറ്റങ്ങളോ ഇല്ലെന്ന് ഉറപ്പാക്കാൻ താഴ്വരയിൽ സർവേകളും ആരംഭിച്ചിട്ടുണ്ട്.
ജിദ്ദ, റാബിഗ് ഗവർണറേറ്റുകളിൽ സ്ഥിതി ചെയ്യുന്ന അണക്കെട്ട് 500,000 ഗുണഭോക്താക്കൾക്കാണ് വെളളം നൽകുന്നത്. ഏകദേശം 220 ദശലക്ഷം ക്യുബിക് മീറ്ററാണ് റാബിഗ് വാലി ഡാമിന്റെ സംഭരണശേഷി.380 മീറ്റർ നീളവും 80.5 മീറ്റർ ഉയരവുമാണ് ഡാമിനുളളത്.
മക്കയിലെ റാബിഗ് വാലി അണക്കെട്ട് കർഷകർക്കായി തുറന്നുകൊടുത്തു.
Leave a comment