ദുബായ്; അസെന്റ് ഇ ൻ ഡി സ്പെഷ്യലിറ്റി സെന്ററിന്റെ ഔദ്യോഗിക ഉദ്ഘാടനം നവംബർ 21 വ്യാഴാഴ്ച 10 മണിക്ക് മുൻ പരിസ്ഥിതി ജലം വകുപ്പ് മന്ത്രി ഹിസ് ഹൈനെസ്സ് ഡോ. മുഹമ്മദ് സയീദ് അൽ കിണ്ടിയുടെ നേതൃത്വത്തിൽ അസെന്റ് മാനേജിംഗ് ഡയറക്ടർ ഡോ.പി.കെ. ഷറഫുദീൻ, ഡയറക്ട്ടെഴ്സ് ആയ മുഹമ്മദ് അലി,. മുസ്തഫ എന്നിവർ ചേർന്ന് നിർവഹിച്ചു!
കഴിഞ്ഞ 10 വർഷങ്ങൾക്ക് മുകളിലായി കേരളത്തിന്റെ പല ഭാഗങ്ങളിലും പ്രവർത്തിച്ച് വരുന്ന അസെന്റ് ഇ ൻ ഡി-യുടെ ദുബായിലെ ആദ്യത്തെ സ്പെഷ്യലിറ്റി സെന്ററിന്റെർ ആണ് ബർ ദുബായിൽ ആരംഭിച്ചിരിക്കുന്നത്.
അതിഥികളായി ഷംസുദീൻ ബിൻ മൊഹിദീൻ (ചെയർമാൻ റീജൻസി ഗ്രൂപ്പ്), ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, ഇൻ്റർനാഷണൽ ഓപ്പറേഷൻസ് മാനേജിംഗ് ഡയറക്ടർ), മിസ്റ്റർ ഫൈസൽ; എക്സിക്യൂട്ടീവ് ഡയറക്ടർ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്), ഡോ കെ പി ഹുസൈൻ (ചെയർമാൻ, ഫാത്തിമ ഗ്രൂപ്പ്), ശ്രീ ബഷീർ പടിയത്ത് (ചെയർമാൻ- സുരക്ഷാ ഓഡിറ്റ് സേവനങ്ങൾ), അൻവർ നഹ (ജനറൽ സെക്രട്ടറി യുഎഇ കെഎംസിസി), ആർജെ മിഥുൻ രമേശ , ശ്രീ. അൻവർ അമീൻ (ജിഎം റീജൻസി ഗ്രൂപ്പ്) എന്നിവരും പങ്കെടുത്തു