ദുബായ്: അപകടങ്ങൾ ഒഴിവാക്കാനും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്നതിനുമായി ഒറ്റയ്ക്ക് റോഡിലെ തടസ്സങ്ങൾ നീക്കിയ പാക്കിസ്ഥാനി ഡെലിവറി മാനെ യുഎഇ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം ആദരിച്ചു. ഫുഡ് ഡെലിവറി റൈഡറായ പാക് പൗരൻ വഖാസിനെയാണ് സർക്കാർ ആദരിച്ചത്.
ഡെലിവറിക്കായി പോകുന്നതിനിടെ വഴിയിൽ കോൺക്രീറ്റ് ബ്ലോക്ക് അപകടകരമായ രീതിയിൽ കിടക്കുന്നത് വഖാസിൻ്റെ ശ്രദ്ധയിൽപ്പെടുകയും ബൈക്ക് റോഡരികിൽ നിർത്തി ഇയാൾ കോൺക്രീറ്റ് ബ്ലോക്കുകൾ നീക്കം ചെയ്യുകയുമായിരുന്നു. വഖാസ് റോഡിലെ തടസം നീക്കുന്നത് അടുത്തുള്ള ഫ്ളാറ്റിലുള്ള ഒരാൾ മൊബൈലിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഈ വീഡിയോ വൈറലായതോടെയാണ് വഖാസിനെ തേടി സർക്കാരിൻ്റെ ആദരമെത്തിയത്.
“ഡ്രൈവർമാരെ സുരക്ഷ മുൻനിർത്തി റോഡിലെ തടസ്സങ്ങൾ നീക്കുന്ന വഖാസ് സർവാറിൻ്റെ വീഡിയോ ഞങ്ങൾ കണ്ടു. കൂടാതെ മാനവ വിഭവ ശേഷി മന്ത്രാലയം അണ്ടർസെക്രട്ടറി ലീൽ അൽ-ഖൂറി അദ്ദേഹത്തെ നേരിൽ കണ്ട് അഭിനന്ദിക്കുകയും ആദരിക്കുകയും അദ്ദേഹത്തിന്റെ നല്ല പ്രവൃത്തിക്ക് നന്ദി പറയുകയും ചെയ്തു. വഖാസിലും അദ്ദേഹത്തെ പോലെ സമൂഹത്തിനായി പ്രവർത്തിക്കുന്ന എല്ലാവരേയും ഞങ്ങൾ അഭിമാനിക്കുന്നു,” മന്ത്രാലയം ട്വീറ്റ് ചെയ്തു.
View this post on Instagram