ദമാം: സിഹാത്ത് അൽഷിഫായി ട്രാവൽസ് ഉദ്യോഗസ്ഥനും തലശ്ശേരി കായ്യത്ത് ദാറുൽ അൻവാർ മസ്ജിദിന് സമീപം മഞ്ചാടി കുടുംബാഗവുമായ കൊട്ടോത്ത് നിസ്സാം ദമാമിൽ നിര്യാതനായി. 53 വയസ്സായിരുന്നു. തലശ്ശേരി പുന്നോലിൽ പരേതനായ പറമ്പത്ത് സുബൈറിൻ്റേയും ചേറ്റംകുന്ന് കൊട്ടോത്ത് നഫീസയുടേയും മകനാണ്. നജ്മയാണ് ഭാര്യ. മക്കൾ ഫാത്തിമ അസറ, മുഹമ്മദ് മുസ്ഫർ, മുഹമ്മദ് ബിലാൽ. നിസ്താർ (ദമാം), നസ്രീൻ ബാനു, സുഫൈജ, സഫ്രീൻ ഫർഹാൻ എന്നിവർ മക്കളാണ്.