ആലപ്പുഴ: ആടുജീവിതം സിനിമയ്ക്കും നോവലിനും കാരണക്കാരനായ നജീബിൻ്റെ പേരമകൾ അന്തരിച്ചു. ആടുജീവിതം സിനിമ വരുന്ന വ്യാഴാഴ്ച റിലീസാവാനിരിക്കെയാണ് നജീബിൻ്റെ കുടുംബത്തിലേക്ക് അപ്രതീക്ഷിത ദുരന്തമെത്തിയത്.
നജീബിന്റെ മകനും പ്രവാസിയുമായ ഷഫീറിന്റെ ഏക മകൾ സഫാ മറിയം ഇന്ന് വൈകിട്ട് പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന് മരണപ്പെട്ടത്. ഒന്നര വയസ്സായിരുന്നു കുട്ടിയ്ക്ക്. നജീബിന്റെ തന്നെയായിരുന്നു മകനും കുടുംബവും താമസിച്ചിരുന്നത്.. ഒമാനിലെ മസ്കറ്റ് നെസ്റ്റോ സൂപ്പർമാർക്കറ്റിൽ സൂപ്പർ വൈസറായി ജോലി ചെയ്ത് വരുന്ന ഷഫീർ ആടുജീവിതം റിലീസ് പ്രമാണിച്ച് നാളെ നാട്ടിലേക്ക് വരാനിരിക്കുപ്പോഴാണ് അപ്രതീക്ഷിതമായുള്ള മകളുടെ വിയോഗം.
നജീബിൻ്റെ മകൻ്റെ മകൾ മരണപ്പെട്ട കാര്യം എഴുത്തുകാരൻ ബെന്യാമിനാണ് ഫേസ്ബുക്കിലൂടെ ലോകത്തെ അറിയിച്ചത്. ആടുജീവിതത്തിൻ്റെ റിലീസിനോട് അനുബന്ധിച്ച് നിരവധി മാധ്യമങ്ങൾ നജീബുമായി അഭിമുഖം നടത്തിയിരുന്നു. ആടുജീവിതത്തിൻ്റെ പ്രമോഷൻ പരിപാടികളിലും നജീബ് പങ്കെടുത്തിരുന്നു. ആടുജീവിതം നോവലിൽ പ്രതിപാദിക്കുന്ന ദുരന്തജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയ നജീബ് എന്ന ഷുക്കൂർ പിന്നീട് പതിറ്റാണ്ടുകളോളം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 2020 ഡിസംബറിലാണ് അദ്ദേഹം പ്രവാസജീവിതം അവസാനിപ്പിച്ച് ആലപ്പുഴ പത്തിശ്ശേരിയിലേക്ക് തിരിച്ചെത്തിയത്.
ഇതിനിടയിൽ കുടുംബത്തെ പോറ്റാനായി മകൻ പ്രവാസിയായിരുന്നു.
ബെന്യാമിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
പെട്ടെന്ന് ഉണ്ടായ ഒരു അസുഖത്തെ തുടർന്ന് നജീബിന്റെ കൊച്ചുമകൾ ( മകന്റെ മകൾ ) സഫാ മറിയം (ഒന്നര വയസ് ) ഇന്ന് മരണപ്പെട്ടു. 😢 നിങ്ങളുടെ പ്രാർത്ഥനയിൽ ഓർക്കുമല്ലോ 🙏🏼🙏🏼