യുഎഇ യിൽ കൂടുതൽ മേഖലകളിൽ സ്വദേശിവൽക്കരണം ശക്തമാക്കാൻ തീരുമാനം. 20 മുതൽ 49 വരെ ജീവനക്കാരുള്ള കമ്പനികളിലും സ്വദേശികളെ നിയമിക്കണം. നിലവിൽ 50 തൊഴിലാളികളോ അതിൽ കൂടുതലോ തൊഴിലാളികളുള്ള കമ്പനികളായിരുന്നു സ്വദേശികളെയും നിയമിക്കേണ്ടത്. എന്നാലിപ്പോൾ പുതിയ നിയമപ്രകാരം 20 പേരാക്കി ചുരുക്കി.
അടുത്ത വർഷം മുതലാണ് നിയമം പ്രാബല്യത്തിൽ വരിക. 20 ആളുകളുള്ള കമ്പനിയിൽ ഒരു സ്വദേശി എന്ന നിലയിലാണ് നിയമനം നടത്തേണ്ടത്. 2025 ൽ 20 ആളുകൾക്ക് 2 സ്വദേശികൾ എന്ന ആനുപാതത്തിലായിരിക്കും വ്യവസ്ഥ. നിയമം നടപ്പിലാകാത്ത കമ്പനികൾ 96000 ദിർഹംസ് പിഴയായി അടക്കണമെന്നും മാനവശേഷി സ്വദേശി വത്ക്കരണ മന്ത്രാലയം വ്യക്തമാക്കി.
വാര്‍ത്താവിനിമയം, സാമ്പത്തിക സ്ഥാപനങ്ങള്‍, ഇന്‍ഷ്വറന്‍സ് മേഖല, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍, ടെക്നിക്കല്‍ മേഖല, ഓഫീസ് നിര്‍വഹണം, ഭരണം, കല, വിനോദം,ഖനന മേഖല, ക്വാറികള്‍, വിദ്യാഭ്യാസം, ആരോഗ്യമേഖല, സമൂഹ്യ സേവനം, നിര്‍മ്മാണ മേഖല, മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ഗതാഗതം, വെയര്‍ ഹൗസ്, ഹോട്ടല്‍, റിസോര്‍ട്ട്, ടൂറിസം എന്നിവിടങ്ങളിലാണ് സ്വദേശിവത്കരണം നടപ്പാക്കുന്ന പ്രധാന മേഖലകള്‍.